കന്നഡ നടി ശോഭിത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kannada actress Sobhita hanged at home

ഹൈദരാബാദ് : കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ . ഹൈദരാബാദിലെ സ്വവസതിയിലാണ് 30 വയസുള്ള നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ  ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചു.

കർണാടകയിലെ ഹസൻ ജില്ലയിൽ സകലേഷ്പുർ സ്വദേശിനിയായ ശോഭിത കഴിഞ്ഞ വർഷം വിവാഹ ശേഷം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ വീട്ടിൽ നിന്നും ആത്മഹത്യാകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശോഭിത അഭിനയ ജീവിതം തുടങ്ങുന്നത്. ​ഗളിപാത, മം​ഗള ​ഗൗരി, കോ​ഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ​ഗാലിയു നിന്നാടേ, അമ്മാവരു അടക്കം നിരവധി ജനപ്രിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. എറഡോണ്ട്ല മൂർ, എടിഎം, ഒന്നന്തു കതെ ഹെല്ല, ജാക്ക്പോർട്ട് തുടങ്ങിയ കന്നഡ സിനിമകളിലും ശ്രദ്ധേയയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്

Tags