വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു

snake

കോഴിക്കോട്: വീട്ടിലെ വിറകുപുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിയേറ്റ് മധ്യവയസ്‌ക മരിച്ചു. മങ്ങാട് കൂട്ടാക്കിൽ ദേവി(61) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം.

വീട്ടിലെ ആവശ്യത്തിന് വിറക് പുരയിൽ നിന്ന് വിറക് എടുക്കുന്നതിനിടയിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ചെക്കിണി കുന്നുമ്മൽ. അമ്മ: നാരായണി. ഭർത്താവ്: ബാലൻ കൊല്ലരുതൊടികയിൽ. മക്കൾ: വിനോദ്, ബിന്ദു, ബിനീഷ്. 

Tags