തളിപ്പറമ്പിലെ മുതിർന്ന അഭിഭാഷകൻ പി.വി ശ്രീധരൻ നമ്പ്യാർ അന്തരിച്ചു

Senior advocate PV Sreedharan Nambiar of Taliparamba passes away

തളിപ്പറമ്പ്: ഉത്തര മലബാറിലെ മുതിർന്ന അഭിഭാഷകനും തളിപ്പറമ്പ് കോടതിയുടെ വളർച്ചയിലും തളിപ്പറമ്പിന്റെ സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിയിലും നിർണായ പങ്കു വഹിച്ച അഡ്വക്കേറ്റ് പി. വി . ശ്രീധരൻ നമ്പ്യാർ (95) അന്തരിച്ചു .

അഭിഭാഷവൃത്തിയിൽ ഏകദേശം 69 വർഷങ്ങൾ പൂർത്തീകരിച്ചാണ് ശ്രീധരൻ നമ്പ്യാർ വിടവാങ്ങിയത് . ഏകദേശം 40 വർഷങ്ങളോളം തളിപ്പറമ്പ് ബാർ അസോസിയേഷൻ പ്രസിഡണ്ട് ആയിരുന്നു. രാജരാജേശ്വര ക്ഷേത്ര നവീകരണ സമിതി പ്രസിഡണ്ട് , മൂത്തേടത്തു ഹൈസ്കൂൾ മാനേജർ, തളിപ്പറമ്പ് എഡ്യൂക്കേഷണൽ സൊസൈറ്റി ഭാരവാഹി, ഭാരതീയ വിദ്യാഭവൻ വൈസ് പ്രസിഡണ്ട്, ചിന്മയ സ്കൂൾ ഭരണ സമിതി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.

tRootC1469263">

ഭാര്യ മംഗലശേരി തങ്കം. സഹോദരങ്ങൾ ഡോക്ടർ പി. വി. മാധവൻ നമ്പ്യാർ (റിട്ടയർഡ് പ്രൊഫസർ കോഴിക്കോട് മെഡിക്കൽ കോളേജ്), പി. വി. രവീന്ദ്രനാഥ് (കണ്ണൂർ), പി.വി. നളിനി (എറണാകുളം). പരേതനായ മുൻ കേരള ഹൈക്കോടതി ജഡ്ജി അഡ്വക്കേറ്റ് പി.വി. നാരായണൻ നമ്പ്യാർ സഹോദരനാണ്. പരേതരായ യശോദ, കല്യാണി , സൗധ എന്നിവർ സഹോദരിമാരാണ് .വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കണ്ണൂർ ബേബി മെന്മോറിയൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ആണ് മരണപ്പെട്ടത്.

നാളെ (ഏഴിന് ) രാവിലെ ഒൻപതു മണിക്ക് മുത്തേടത്ത് ഹൈസ്കൂൾ, 9.30 ന് മണിക്ക് തളിപ്പറമ്പ് ബാർ അസോസിയേഷൻ 10 .30 ന്ചിറവക്ക്  സ്വവസതിയിലും ഉച്ചയ്ക്ക് ഒരുമണിക്ക് ഏഴോം കണ്ണോം തറവാട്ട് വിട്ടിലും പൊതുദർശനത്തിനു വെക്കുന്നതാണ്. സംസ്കാരം നാളെ   ഉച്ചയ്ക്ക് 1.30 ന് കണ്ണോം സമുദായ ശ്മശാനത്തിൽ നടക്കും.

Tags