വേങ്ങാട് പുഴയിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
Feb 27, 2025, 12:28 IST
അഞ്ചരക്കണ്ടി: വേങ്ങാട് പുഴയിൽ വീണു മരിച്ച മധ്യവയസ്ക്കനെ തിരിച്ചറിഞ്ഞു. കീഴല്ലൂർ വളയാൻ സ്വദേശി പഴേടത്ത് പത്മനാഭനാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ഇദ്ദേഹത്തെ കാണാതായിരുന്നു. ബന്ധുക്കൾ മട്ടന്നൂർ പൊലി സിൽ നൽകിയിരുന്ന പരാതിയിൽ പൊലിസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് വ്യാഴാഴ്ച്ച രാവിലെ വേങ്ങാട്ദാരോത്ത് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ സെക്യുരിറ്റി ജീവനക്കാരനാണ് പത്മനാഭൻ.
.jpg)

