സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി നിര്യാതനായി

Samasta Central Mushavara member Twaqa Ahmed Maulavi Al Azhari passed away

 കാസർകോട്: സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി ( 75 ) നിര്യാതനായി. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമസ്ത കാസർകോട് ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. കാസർകോഡ് തളങ്കര സ്വദേശിയാണ് പരേതൻ.

1948 ഏപ്രിലിൽ ഖാസിയാർ മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ആയിഷയുടെയും മകനായായിരുന്നു ജനനം. നിലവിൽ ദക്ഷിണ കന്നഡ ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻ്റ് കൂടിയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെയും കാസർകോട് കീഴൂർ സംയുക്ത ജമാഅത്ത്, കുഞ്ചത്തൂർ എന്നിവിടങ്ങളിലെ ഇരുന്നൂറിൽപരം മഹല്ലുകളുടെ ഖാസിയാണ്.
മയ്യിത്ത് ഇന്ന് (ചൊവ്വ) വൈകുന്നേരം നാലുമുതൽ തളങ്കര ഖാസിലൈനിലെ ഖാസിയാരകം വീട്ടിൽ പൊതുദർശനത്തിന് വെച്ചു. സംസ്ക്കാരം നാളെ (ബുധൻ) രാവിലെ 11ന് ദക്ഷിണ കന്നഡ ജില്ലയിലെ കാശിപട്ടണം ദാറുന്നൂർ എജ്യുക്കേഷൻ സെൻ്റർ കാംപസിൽ.

Tags