റിസോർട്ടിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

joshaf
joshaf

തിരുവനന്തപുരം: റിസോർട്ടിലെ ഹൗസ് കീപ്പിംഗ് ജീവനക്കാരനായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സ്വദേശി പാസ്കൽ ജോസഫി (46) നെ സഹോദരിയുടെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അബ്രാംഞ്ചിവിളയിലെ വീട്ടിൽ പുലർച്ചെയും മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ട് അമ്മ പോയി നോക്കിയപ്പോഴാണ് കട്ടിലിന് താഴെ പാസ്കൽ ജോസഫ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.

tRootC1469263">

ഉടൻ തന്നെ ബന്ധുക്കളോടൊപ്പം വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർ അറിയിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ ഹൗസ് കീപ്പിംഗ് ജോലിയായിരുന്ന ഇയാൾ പ്രമേഹ രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: മേരി മാഗ്ലിൻ, മകൾ:നിവേദ് പാസ്കൽ, നദാൻ പാസ്കൽ. 

Tags