വിവാഹ വാഗ്ദാനം നൽകി യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസ് : പ്രതി പിടിയിൽ
തൃശൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കാക്കത്തുരുത്തി സ്വദേശി വലിയപറമ്പിൽ വീട്ടിൽ രഞ്ചിഷ് (49) ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രണയം നടിച്ച് പ്രതി കെണിയിൽ പെടുത്തുകയായിരുന്നുലെന്ന് പൊലീസ് പറഞ്ഞു.
പ്രണയം നടിച്ച് യുവതിയെ ആദ്യം രഞ്ചിഷ് വശത്താക്കി. പിന്നീട് വിവാഹ വാഗ്ദാനം നൽകിയാണ് യുവതിയുടെ നഗ്ന ചിത്രങ്ങൾ ഇയാൾ കൈക്കലാക്കിയത്. പിന്നീട് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് നിരവധി തവണ യുവാവ് പീഡിപ്പിച്ചു. നിരന്തരമായ ഭീഷണിക്കും പീഡനത്തിനും ഇരയായ യുവതി ഒടുവിൽ പൊലീസിനെ സമീപിക്കുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത കാട്ടൂർ പൊലീസ് രഞ്ചിഷിനെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നിർദേശ പ്രകാരം കാട്ടൂർ ഇൻസ്‌പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുൻപ് സ്വകാര്യ ബസിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന പ്രതി കാട്ടൂർ സ്റ്റേഷനിൽ ക്രിമിനൽ കേസിലെ പ്രതിയാണ്. അന്വേഷണ സംഘത്തിൽ എസ്.ഐ. ബാബു ജോർജ്, എ.എസ്.ഐ. മിനി, സീനിയർ സി.പി.ഒ. ധനേഷ് സി. ജി, ബിന്നൽ, ഫെബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
.jpg)

