വയനാട്ടിൽ പൊലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Dec 4, 2025, 20:30 IST
വയനാട്: വയനാട് പനമരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ മരിച്ച നിലയിൽ കണ്ടെത്തി. സി.പി.ഒ. ഇബ്രാഹിം കുട്ടിയെ ആണ് വെള്ളമുണ്ടയിലെ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം അറിയുന്നത്. ഇന്നലെ ക്വാർട്ടേഴ്സിൽ ഇബ്രാഹിംകുട്ടി തനിച്ചാണ് ഉണ്ടായിരുന്നത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം തുടങ്ങി.
tRootC1469263">.jpg)

