തലശേരിയിൽ പൊലിസ് ആശുപത്രിയിലെത്തിച്ച അഞ്ജാതൻ മരണമടഞ്ഞു
Jun 13, 2025, 14:56 IST
തലശേരി :പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അവശനായി കിടക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ച അജ്ഞാതൻ ചികിത്സക്കിടയിൽ മരിച്ചു. റോസ് നിറമുള്ള ഷർട്ടും പച്ചയിൽ വെള്ളക്കള്ളിയുള്ള ലുങ്കിയും ധരിച്ച ഇയാൾക്ക് ഏകദേശം 64 വയസ് തോന്നിക്കും.
ഇടത് കൺ പുരികത്തിൽ മുറിപ്പാടുണ്ട് . ദാസൻ , കണ്ണൂർ എന്നാണ് ലഭ്യമായ വിവരം. ഇയാളുടെ ബന്ധുക്കളെ സംബന്ധിച്ച് കൂടുതൽ വിവരം കിട്ടുന്നവർ തലശേരി പോലീസിനെ 0490-2323352, 77361422 14 നമ്പരുകളിൽ അറിയിക്കണം.
tRootC1469263">.jpg)


