കവയത്രി അന്ന സുജാത മത്തായി അന്തരിച്ചു

gfj

പ്രശസ്ത കവയത്രി അന്ന സുജാത മത്തായി അന്തരിച്ചു. 88 വയസായിരുന്നു. അച്ഛനും അമ്മയും മലയാളികളാണെങ്കിലും അന്ന ഡല്‍ഹിയിലും വിദേശത്തുമായാണ് വളര്‍ന്നത്. ഇംഗ്ലീഷ് ഭാഷയിലാണ് അന്ന കവിതകള്‍ എഴുതിയിരുന്നത്. അന്നയുടെ കവിതകള്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തും ആരാധകരുണ്ട്. 

അഞ്ച് കവിതാ സമാഹാരങ്ങളാണ് അന്ന പ്രസിദ്ധീകരിച്ചിട്ടുള്ളത്. ദി ക്രൂസിഫിക്കേഷന്‍, വീ ദി അണ്‍ചൈല്‍ഡ്, ദി ആര്‍ട്ടിക് ഓഫ് നൈറ്റ്, ലൈഫ്- ഓണ്‍ മൈ സൈഡ് ഓഫ് ദി സ്ട്രീറ്റ് മുതലായവയാണ് കൃതികള്‍. 1969ല്‍ പ്രസിദ്ധീകരിച്ച ആന്തോളജി ഓഫ് മോഡേണ്‍ ഇന്ത്യന്‍ പോയട്രിയില്‍ അന്നയുടെ കവിതയും ഉള്‍പ്പെട്ടിരുന്നു.

2018ല്‍ പ്രഥമ കമലാ ദാസ് പുരസ്‌കാരത്തിന് അന്ന അര്‍ഹയായി. നാടക പ്രവര്‍ത്തക കൂടിയായ അന്ന ബാംഗ്ലൂരിലെ അഭിനയ പോയട്രി തീയറ്റര്‍ ഗ്രൂപ്പിന്റെ സഹസ്ഥാപകയുമാണ്.

Share this story