മലയാളി പ്ലസ്ടു വിദ്യാർഥിനി കുവൈത്തിൽ അന്തരിച്ചു
Apr 15, 2025, 19:07 IST
കുവൈത്ത് സിറ്റി: പ്ലസ് ടു വിദ്യാർഥിനി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയായ ഷാരോൺ ജിജി(16)യാണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവലിന്റെയും കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ഫിസിയോതെറാപ്പിസ്‌റ്റായ ആശയുടെയും മകളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.
.jpg)

