പാലക്കാട് പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

DEATH

പാലക്കാട്: മണ്ണാർക്കാട് പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. പാണ്ടിക്കാട്ടിൽ വീട്ടിൽ അനിൽ കുമാറിന്റ മകൻ ആദർശാണ് എംഇഎസ് കല്ലടി കോളേജിന് സമീപം കുഴഞ്ഞ് വീണത്. 

മണ്ണാർക്കാട് വട്ടമ്പലം മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റെഫർ ചെയ്യുകയായിരുന്നു. വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായില്ല. കുമരംപുത്തൂർ കല്ലടി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്.

Tags