മലപ്പുറത്ത് വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

accident-alappuzha

മലപ്പുറം: എടവണ്ണയിൽ വാഹനാപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.  ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. ബൈക്ക് യാത്രക്കാരനായ എടവണ്ണ ആര്യൻതൊടി സ്വദേശി ഹനീൻ അഷ്റഫാണ് മരിച്ചത്.

എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്.മുന്നിലെ വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കിൽ നിന്നും ഹനീൻ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. എതിർദിശയിൽ നിന്നും വന്ന ടിപ്പർലോറിക്ക് അടിയിൽപ്പെട്ട ഹനീൻ തൽക്ഷണം മരിക്കുകയായിരുന്നു.

Tags