പിന്നണി ഗായികയും നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ സി.എസ്. രാധാദേവി അന്തരിച്ചു

Playback singer, actress and dubbing artist C.S. Radhadevi passes away
Playback singer, actress and dubbing artist C.S. Radhadevi passes away

തിരുവനന്തപുരം: പിന്നണി ഗായികയും ചലച്ചിത്ര നടിയുമായിരുന്ന സി.എസ്. രാധാദേവി (94) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം. സിനിമാ- നാടക നടി, പിന്നണി ഗായിക, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് തുടങ്ങീ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഒരുകാലത്ത് തിക്കുറിശ്ശി, കമുകറ, തിരുനയിനാര്‍കുറിച്ചി എന്നിവര്‍ക്കൊപ്പം അരങ്ങുവാണ രാധാദേവി ഇന്ന് രാജ്യത്ത് ജീവിച്ചിരിക്കുന്ന പിന്നണി ഗായകരില്‍ പ്രായം കൂടിയ വ്യക്തിയായിരുന്നു. പ്രായത്തില്‍ പിന്നാലെയുള്ളത് ആശാ ബോസ്ലെയാണ്.

tRootC1469263">

1950-ല്‍ നല്ലതങ്ക എന്ന ചിത്രത്തില്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫുമൊത്താണ് രാധാദേവി ആദ്യഗാനം പാടിയത്. പിന്നീട് യേശുദാസുമൊത്ത് പാടാനും അവസരമുണ്ടായി. 1948-ല്‍ തിക്കുറ്റി അഭിനയിച്ച സ്ത്രീ എന്ന സിനിമയില്‍ രണ്ടാം നായികയായിരുന്നു. ആകാശവാണിയില്‍ ആദ്യകാലം മുതലുള്ള ആര്‍ട്ടിസ്റ്റായ അവര്‍ 60 കൊല്ലം അവിടെ പ്രവര്‍ത്തിച്ചു. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം, സിനിമയ്ക്കു നല്‍കിയ സമഗ്രസംഭാവന മാനിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്രപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

Tags