പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Mar 1, 2025, 19:35 IST
കൊച്ചി: മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം സ്വദേശി മുഹമദ് റോഷൻ ആണ് മരിച്ചത്. 27 വയസായിരുന്നു.
പിറന്നാൾ ആഘോഷിക്കാൻ എറണാകുളത്തുനിന്നെത്തിയ 5 അംഗസംഘമാണ് അപകടത്തിൽപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ ഇവർ മലയാറ്റൂർ സെൻറ് തോമസ് പള്ളിക്ക് സമീപമുള്ള കടവിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. റോഷന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
.jpg)

