പത്തനംതിട്ടയിൽ വീട്ടിലെ സ്വിമ്മിം​ഗ് പൂളിനുള്ളിൽ വീണ് 2 വയസുകാരന് ദാരുണാന്ത്യം

baby

പത്തനംതിട്ട: ചന്ദനപ്പള്ളിയിൽ രണ്ടു വയസ്സുള്ള കുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണു മരിച്ചു. ചന്ദനപ്പള്ളി സ്വദേശി ലിജോയുടെ മകൻ ജോർജ് സഖറിയ ആണ് മരിച്ചത്. ഒരാഴ്ച മുൻപാണ് വിദേശത്ത് ആയിരുന്ന കുടുംബം നാട്ടിലെത്തി പുതിയ വീട്ടിൽ താമസം തുടങ്ങിയത്.

അഞ്ചാം തീയതി പുതിയ വീടിൻ്റെ ഗൃഹപ്രവേശമായിരുന്നു. കഴിഞ്ഞ രണ്ടാം തീയതി ആയിരുന്നു കു‍ഞ്ഞിന്റെ മാമ്മോദീസ നടത്തിയത്. ലിജോ ജോയ്, ലീന ഉമ്മൻ ദമ്പതികളുടെ മകനാണ് ജോർജ് സഖറിയ.

Tags