പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരു മരണം

lightning

പത്തനംതിട്ട : പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരു മരണം.കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് മരിച്ചത്. ഇന്നലെ  വൈകിട്ടോടെയാണ് സംഭവം. നീലകണ്ഠൻ്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Tags