പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു

fire

പത്തനംതിട്ട: പത്തനംതിട്ടയിൽ വീടിന് തീപിടിച്ച് യുവാവ് വെന്തു മരിച്ചു.ഇളകൊള്ളൂർ സ്വദേശി മനോജ് (35) ആണ് മരിച്ചത്. കോന്നി ഇളകൊള്ളൂരിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം.  ഇളകൊള്ളൂർ സ്വദേശി വനജയുടെ വീടിനാണ് തീപിടിച്ചത്. വനജയുടെ മകനാണ് മനോജ്. വനജയും ഭർത്താവും മകൻ മനോജും വീട്ടിൽ ഉണ്ടായിരുന്നു. ഇതിനിടെയാണ് തീപിടിത്തമുണ്ടായത്.

മദ്യലഹരിയിൽ മനോജ് തന്നെ വീടിന് തീവെച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മദ്യലഹരിയിൽ മനോജ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നും വീട്ടിൽ തർക്കമുണ്ടായെന്നും പിന്നീട് തീവെച്ചുവെന്നുമാണ് സംശയിക്കുന്നത്. വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടെന്നാണ് ആദ്യം കരുതിയിരുന്നത്. ഫയർഫോഴ്സും പൊലീസുമെത്തി തീയണച്ചശേഷമാണ് മനോജിനെ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.

വനജയും ഭർത്താവം തീപിടിച്ചപ്പോൾ മാറിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. തീപിടിച്ച് വീട് പൂർണമായും കത്തിനശിച്ചു.

Tags