പത്തനംതിട്ടയിൽ പാറക്കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

DROWN
DROWN

പത്തനംതിട്ട: മല്ലപ്പള്ളി പാടിമണ്ണിൽ പാറക്കുളത്തിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. കാട്ടാമല സ്വദേശി സോനു ബാബു (29) ആണ് മരിച്ചത്. സോനു ബാബുവിൻറെ മരണം അടക്കം ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഏഴു പേരാണ് മുങ്ങി മരിച്ചത്. തുടർച്ചയായുള്ള മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഫയർഫോഴ്സ് രംഗത്തെത്തി.

ഉപേക്ഷിക്കപ്പെട്ട കുളങ്ങളിലും മറ്റു ജലാശയങ്ങളിലും നീന്തൽ പോലും അറിയാത്തവർ ഇറങ്ങുന്നതാണ് അപകട കാരണമെന്ന് ഫയർഫോഴ്സ് അറിയിച്ചു. ആളുകൾ ജാഗ്രത പുലർത്തണമെന്നും ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ഫയർഫോഴ്സ് അറിയിച്ചു. ശാരീരിക പരിമിതിയുള്ള സോനു ബാബു രാവിലെ പാറക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. തിരിച്ചുവരാത്തതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് ഫയർഫോഴ്സ് തെരച്ചിൽ നടത്തിയത്.

Tags