സമസ്ത മുശാവറ അംഗം മാണിയൂർ അഹ്മ്മദ് മുസ്ലിയാർ അന്തരിച്ചു
Jun 23, 2025, 10:30 IST
കണ്ണൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം ശൈഖ് മാണിയൂർ മുസ്ലിയാർ അന്തരിച്ചു. പുറത്തീൽ പുതിയ കത്ത് ശൈഖ് കുടുംബത്തിൽ 1949 ജൂൺ 19നാണ് മാണിയൂർ അഹമ്മദ് മുസ്ലിയാരുടെ ജനനം പണ്ഡിതനും സൂഫിവര്യനുമായ മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമയുടെയും പുത്രനാണ്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി,തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പാൾ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ആലക്കോട് ചികിത്സയിലിരിക്കെയാണ് അന്ത്യം.
.jpg)


