പാലക്കാട് മദ്യലഹരിയിൽ വയോധികനെ ബന്ധുവായ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു

kottayam-crime

പാലക്കാട്: മദ്യലഹരിയിൽ അട്ടപ്പാടിയിൽ വയോധികനെ ബന്ധുവായ യുവതി കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്.ഇവർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.  ബന്ധുവായ ചിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ദാസന്നൂർ ഉന്നതിയിലാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags