പാലക്കാട് തോർത്ത് കഴുത്തിൽ കുരുങ്ങി ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം

child death

പാലക്കാട്: പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കർ നഗറിൽ കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് ദാരുണമായി മരിച്ചത്. വൈകിട്ട് 4.30 ഓടെയാണ് സംഭവം നടന്നത്.

വീട്ടിലെ അയയിൽ ഉണ്ടായിരുന്ന തോർത്ത് കളിക്കുന്നതിനിടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. തോർത്ത് കുരുങ്ങി കുട്ടി നിലത്ത് വീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ആഷിക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൃഷ്ണപ്പടി ഇ.എൻ.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആഷിക്.

Tags