മർദനമേറ്റ തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞ് വീണു മരിച്ചു

death
death

പാലക്കാട്: മീനാക്ഷിപുരത്ത് മർദനമേറ്റതിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു. ഗോപാലപുരം സ്വദേശി ജ്ഞാനശക്തിവേൽ (48) ആണ് പുലർച്ചെ മരിച്ചത്. നാലംഗ സംഘം കന്നിമാരി വരവൂരിലെ തോട്ടത്തിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പരുക്കേറ്റ ജ്ഞാനശക്തിവേലിനെ പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണം നടത്തിയതായി കരുതുന്ന കന്നിമാരി, വരവൂർ സ്വദേശികൾക്കായി മീനാക്ഷിപുരം പൊലീസ് തെരച്ചിൽ തുടങ്ങി.

Tags

News Hub