ചവർ കത്തിക്കുന്നതിനിടെ തീയിൽ അകപ്പെട്ട് വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

tvmfiredeath

തിരുവനന്തപുരം: ചവർ കത്തിക്കുന്നതിനിടെ തീയിൽ അകപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. പൂഴിക്കുന്ന് സ്വദേശി മുരളീധരൻ (85) ആണ് മരിച്ചത്. 

തിരുവനന്തപുരം പാറശ്ശാല പൂഴിക്കുന്നിലാണ്  സംഭവം. സ്വന്തം പറമ്പിൽ ചവറു കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിലാണ് അപകടം. ചവര് കത്തിക്കുന്നതിനിടെ തീയിലേക്ക് വീണതാണെന്നാണ് കരുതുന്നത്. പൊള്ളലേറ്റ നിലയിൽ മുരളീധരൻ കിടക്കുന്നത് കണ്ട പരിസരവാസികൾ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണിച്ചശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. 

Tags