കേരള വിഷൻ - കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ് അവാർഡ് വിതരണം ഒക്ടോബർ 4 ന്

Kerala Vision - Kudumbashree Micro Enterprises Awards to be presented on October 4th

കണ്ണൂർ : കുടുംബശ്രിയും കേരളവിഷനും സംയുക്തമായി നൽകുന്ന "കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ് അവാർഡ്‌സ് 2025 "വിതരണ ചടങ്ങ് ഒക്റ്റോബർ 4ന് കണ്ണൂർ നായനാർ അക്കാഡമി ഓഡിറ്റോറിയത്തിൽ വൈകീട്ട് നാല് മണ്ക്ക് നടക്കുമെന്ന്കേരളവിഷൻഡയരക്ടർകെ വിജയകൃഷ്ണൻവാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ രാഷ്ട്രീയ കലാ സാഹിത്യ സിനിമാ വാണി ജ്യ കായിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

കേരളത്തിലെ മികച്ച കുടുംബശ്രീ സൂക്ഷ്‌മ സംരംഭക യൂണിറ്റുകൾക്ക് നല്‌കുന്ന ജില്ലാതല പുരസ്‌കാരങ്ങളുടെ കണ്ണൂർ ജില്ലയിലെ വിതരണോദ്ഘാടനമാണ് നടക്കുക. കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് വിദഗ്‌ധരടങ്ങിയ ജൂറി തെരഞ്ഞെടുത്ത ഏറ്റവും മികച്ച 10 മൈക്രോ യൂണിറ്റ് സംരംഭങ്ങൾക്കാണ് പതിനായിരം രൂപയുടെ ക്യാഷ് പ്രൈസും - സ്പോൺസർ ചെയ്ത സമ്മാനങ്ങളുമടക്കിയ പുരസ്കാരങ്ങൾചടങ്ങിൽ വെച്ച്കൈ മാറും.. പുരസ്‌കാരവിതരണത്തിന് ശേഷം കുടുംബശ്രീ മിഷന്റെ പങ്കാളിത്തത്തോടെ സിനിമാ ടെലിവിഷൻ രംഗത്തെ പ്രശസ്‌തർ ഉൾപ്പെട്ടവരുടെ വർണാഭമായ കലാ സന്ധ്യയും നടക്കും.

രജത ജൂബിലി വർഷം പിന്നിടുന്ന കുടുംബശ്രീ നാടിൻ്റെ വിവിധ കർമ്മ മേഖലകളിൽ മികവ് തെളിയിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലെ മികച്ച കുടുംബശ്രീ സൂക്ഷ്‌മ സംരംഭക യൂണിറ്റുകളെ കണ്ടെത്തി ആദരിക്കുന്നത്. ഇതിനായി കേരളവിഷൻ 14 ജില്ലകളിലും വിശാലമായ ക്യാമ്പയിനുകൾ സംഘടിപ്പിച്ചിരുന്നു.ഓരോ ജില്ലയിൽ നിന്നും പത്തു മേഖലകളിൽ മികവുകൾ പ്രകടിപ്പിച്ചിട്ടുള്ള ഓരോ മൈക്രോ യു ണിറ്റുകളെ കണ്ടെത്തുകയും അവർക്ക് പാരിതോഷികങ്ങൾ നൽകി ആദരിക്കുന്നതിന് ഓരോ ജില്ലകളിലും അവാർഡ് നിശസംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിനായി പ്രത്യേക ജൂറിയെയും ചുമത ലപ്പെടുത്തിയിട്ടുണ്ട്.

ഇതു വഴി സംസ്‌ഥാനത്തെ 14 ജില്ലകളിൽ നിന്നായി 140 മൈക്രോ എൻ്റർപ്രൈസുകളെ കണ്ടെത്തി യതിനുശേഷം മികവ് തെളിയിക്കുന്ന 10 യൂണിറ്റുകൾക്കാണ് പാരിതോഷികങ്ങൾ നൽകി ആദരിക്കു ന്നത്.കേരളവിഷൻ കുടുംബശ്രീ മൈക്രോ എൻ്റർപ്രൈസസ് അവാർഡിലേക്ക് എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20 ആയിരിക്കും. 8086800668 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കോ, kvnprojects24@gmail.com എന്ന മെയിൽ id യിലേക്കോ മത്സരാർത്ഥികൾക്ക് എൻട്രികൾ അയക്കാവുന്നതാണ്.പത്രസമ്മേളനത്തിൽ ,സി ഒ എ കണ്ണൂർ ജില്ലാ പ്രസിഡണ്ട് പി. ശശികുമാർ, സംഘാടക സമിതി കൺവീനർ എം. വിനീഷ് കുമാർ എന്നിവരും പങ്കെടുത്തു.

Tags