അയൽവാസിയുടെ ചെവി കടിച്ചുമുറിച്ച കേസിൽ ജ്യാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി
Feb 25, 2025, 19:28 IST
ചേർത്തല: അയൽവാസിയുടെ ചെവി കടിച്ചുമുറിച്ച കേസിൽ ജ്യാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കി. പള്ളിപ്പുറം സ്വദേശി കെ.ജി രജീഷിനെ (43) ആണ് ഞായറാഴ്ച വൈകിട്ട് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 10ന് ഇയാൾ അയൽവാസിയെ ആക്രമിച്ചതിന് അറസ്റ്റിലായിരുന്നു. തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജ് ജീവനക്കാരൻ ഗോകുലത്തിൽ ഗോപകുമാറിൻറെ (55) ചെവിയാണ് ഇയാൾ കടിച്ചു മുറിച്ചത്.
ബസ് സ്റ്റോപ്പിൽ മരുമകളെ കാത്തുനിൽക്കുമ്പോഴാണ് ഗോപകുമാറിനെ രതീഷ് അക്രമിച്ചത്. അക്രമത്തെ തുടർന്ന് രതീഷിനെ പോലീസ് അറസ്റ്റു ചെയ്ത് റിമാൻഡിലാക്കിയിരുന്നു. ഫെബ്രുവരി 22-നാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിൽ ജീവനൊടുക്കുകയായിരുന്നു.
.jpg)

