കണ്ണൂർ മുഴപ്പിലങ്ങാട് കെ.എസ്.ആർ.ടി.സിബസ് സ്കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

Kannur Muzhapilangad KSRTC bus hits youth with scooter, dies
Kannur Muzhapilangad KSRTC bus hits youth with scooter, dies

മുഴപ്പിലങ്ങാട്:  ശ്രീനാരായണ മഠത്തിന് സമീപം ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായയുവാവ് മരിച്ചു.  തലശ്ശേരി ചേറ്റംകുന്ന് റോസ് മഹലിൽ സജ്മീറാണ് ദാരുണമായി മരിച്ചത്. സിവിൽ എഞ്ചിനീയറാണ്. 

ചൊവ്വാഴ്ച രാത്രി 10.30 ന് തലശ്ശേരി യിൽ നിന്ന് എടക്കാട് പോലീസ് സ്റ്റേഷനടുത്തുള്ള ഭാര്യവീട്ടിലേക്ക് സർവ്വീസ് റോഡിലൂടെ വരുമ്പോൾ പിറകിൽ  നിന്നും വന്ന കെ.എസ്‌ആർടിസി ബസ്സ് ഇടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഴപ്പിലങ്ങാട് ടിപ്ടോപ്പ് റഹ് മാനിയ മസ്ജിദിന് സമീപം പരേതനായ അബ്ബാസ് ഹാജിയുടെ മകൾ ശബാനയാണ് ഭാര്യ. രണ്ട് കുട്ടികളുണ്ട്. ഖബറടക്കം ഉച്ചക്ക് രണ്ട് മണിക്ക് തലശ്ശേരി സ്റ്റേഡിയം പള്ളിയിൽ നടക്കും.

Tags