തൃശൂരിൽ തോട്ടില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Updated: Jun 26, 2025, 14:20 IST
തൃശൂര്‍: എളവള്ളി കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട്ടില്‍ വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാക്കശേരി വിദ്യാ വിഹാര്‍ സെന്‍ട്രല്‍ സ്‌കൂളിന് പുറക് വശത്ത് തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കടവല്ലൂര്‍ സ്വദേശി കൊണ്ടരാംവളപ്പില്‍ സത്യനാണ് മരിച്ചത്.
.jpg)


