പെരുമ്പാവൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി


എറണാകുളം: പെരുമ്പാവൂരിൽ മാറമ്പിള്ളി പാലത്തില്‍നിന്ന് പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പില്‍ വീട്ടില്‍ മണിയുടെയും സൗമ്യയുടെയും മകള്‍ സുമയാണ് (18) മരിച്ചത്.
ആലുവ മഹിളാലയം തുരുത്ത് പാലത്തിന് സമീപം പുഴക്കടവില്‍ പൊങ്ങിയ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. കഴിഞ്ഞ 31-ന് രാവിലെമുതല്‍ കാണാതായതായി ബന്ധുക്കള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.അന്വേഷണം നടക്കുന്നതിനിടെ ജൂണ്‍ ഒന്നിന് സുമയുടെ ചെരിപ്പുകള്‍ പാലത്തിനുസമീപം കണ്ടെത്തി. ഇതേത്തുടര്‍ന്ന് പെരുമ്പാവൂര്‍ അഗ്‌നിരക്ഷാസേനയും കോതമംഗലം സ്‌കൂബ ടീമും പെരിയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.
tRootC1469263">ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. സഹോദരങ്ങള്‍: കൃഷ്ണദാസ്, കൃഷ്ണപ്രിയ. സംസ്‌കാരം പിന്നീട്.