കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Missing youth found dead in river
Missing youth found dead in river

മയ്യിൽ:കാണാതായ യുവാവിനെ വളപട്ടണം പുഴയുടെ നിടുകുളം ഭാഗത്ത് മരിച്ച നിലയിൽ കണ്ടെത്തി. പട്ടാന്നൂർ ആയിപ്പുഴ സ്വദേശി കെ വി സഫ്രാനാ (29) ണ് മരിച്ചത്.ഞായറാഴ്ചരാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ 'ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

tRootC1469263">

കഴിഞ്ഞഒക്ടോബർ 16-ന് വൈകുന്നേരം 6.30 ശേഷമാണ് സഫ്രാൻ കാണാതാവുന്നത്. പിതാവ് മട്ടന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തുന്നത്.
 

Tags