പുൽപ്പള്ളിയിൽ കാണാതായ 16 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി

Missing 16-year-old girl found dead in Pulpally
Missing 16-year-old girl found dead in Pulpally

മാനന്തവാടി: പുൽപ്പള്ളിയിൽ കാണാതായ 16 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. പുൽപള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്‌ക (16) യാണ് മരണമടഞ്ഞത്. പെൺ കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

tRootC1469263">

പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു പെൺ കുട്ടി. കനിഷ്‌കയെ ഞായറാഴ്ച രാത്രി എട്ടുമണി മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പുൽപള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പുലർച്ചെ മുതൽ പൊലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണ കാരണം വ്യക്തമല്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി വരികയാണ്.

Tags