ജീവനക്കാര്‍ പണം തട്ടിയെന്ന് കുറിപ്പെഴുതി ; പാല്‍ സൊസൈറ്റി പ്രസിഡന്റ് ജീവനൊടുക്കി


പാലക്കാട്: സംഘത്തിലെ ജീവനക്കാര്‍ക്കെതിരെ കുറിപ്പെഴുതി വെച്ച് പാല്‍ സൊസൈറ്റി പ്രസിഡന്റ് ജീവനൊടുക്കി. കോണ്‍ഗ്രസ് ഭരിക്കുന്ന തെക്കേപ്പറമ്പ് ക്ഷീരോത്പാദന സഹകരണ സംഘം പ്രസിഡന്റ് വി.കെ. പ്രഭാകരന്‍ (70) ആണ് ആത്മഹത്യ ചെയ്തത്. സംഘത്തിന്റെ സെക്രട്ടറിയായ കോണ്‍ഗ്രസ് നേതാവ് ശരത്കുമാര്‍ 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പ്രഭാകരന്റെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.
tRootC1469263">2018 ലാണ് തെക്കേപ്പറമ്പ് ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിന്റെ സെക്രട്ടറിയായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ശരത്കുമാര്‍ ചുമതലയേല്‍ക്കുന്നത്. നാലുവര്‍ഷം സംഘത്തിന്റെ സെക്രട്ടറിയായി ചുമതലയുള്ളപ്പോഴാണ് 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. സംഘം പ്രസിഡന്റായിരുന്ന വി.കെ. പ്രഭാകരന്‍ ഒപ്പിട്ട ചെക്ക് ഉപയോഗിച്ചാണ് പണം തട്ടിയത്.

15 ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയതില്‍ ശരത്കുമാറും സഹകരണ സംഘത്തിലെ ജീവനക്കാരി രമക്കുമാണ് പങ്കുള്ളതെന്ന് പ്രഭാകരന്റെ ആത്മഹത്യ കുറിപ്പിലുണ്ട്. ശരത്കുമാറിനും രമയ്ക്കുമെതിരെ ഹേമാംബിക നഗര്‍ പോലീസില്‍ പ്രഭാകരന്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് വീടിനോട് ചേര്‍ന്ന് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രഭാകരന്റെ കുടുംബം ആവശ്യപ്പെട്ടു.