നടൻ മനോജ് ഭാരതിരാജയുടെ മരണം ഉൾക്കൊള്ളാനാവാതെ ഭാര്യയും നടിയുമായ നന്ദന

manoj bharathiraj death
manoj bharathiraj death

കോഴിക്കോടിന്റെ മരുമകന്‍ എന്നായിരുന്നു നന്ദനയുടെ വീട്ടുകാര്‍ക്കിടയില്‍ മനോജ് അറിയപ്പെട്ടിരുന്നത്

 

പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജയുടെ വേർപാട് ഉൾക്കൊള്ളാനാവാതെ കുടുംബം.  ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞ ആഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞദിവസം പരിശോധനയ്ക്കുപോയപ്പോഴും പ്രശ്‌നമൊന്നും പറഞ്ഞിരുന്നില്ല.ചൊവ്വാഴ്ച വൈകീട്ട് തീരെ അവിചാരിതമായിട്ടായിരുന്നു അന്ത്യം'' - നന്ദനയുടെ ഉറ്റബന്ധുവും എസ്.ബി.ഐ. റിട്ട. ഡെപ്യൂട്ടി മാനേജരുമായ രാജരാജേശ്വരി പറഞ്ഞു.

മനോജിന്റെ ഭാര്യ മലയാളിയും നടിയുമായ നന്ദന(അശ്വതി)യാണ്. 2006ലാണ് രണ്ടാളും വിവാഹിതരായത്. സേതുരാമയ്യര്‍ സിബിഐ, സ്‌നേഹിതന്‍ എന്നിവ ഉള്‍പ്പെടെ കുറച്ച് മലയാളചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നന്ദന, ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അതിലെ നായകനായ മനോജുമായി പ്രണയത്തിലായത്.  കോഴിക്കോട് സ്വദേശിയാണ് നന്ദന. കോഴിക്കോടിന്റെ മരുമകന്‍ എന്നായിരുന്നു നന്ദനയുടെ വീട്ടുകാര്‍ക്കിടയില്‍ മനോജ് അറിയപ്പെട്ടിരുന്നത്. ചെന്നൈയില്‍പോയാല്‍ എതുകാര്യത്തിനും മുന്നില്‍നിന്ന് നയിക്കുന്ന പ്രകൃതമായിരുന്നു മനോജിന്റേതെന്ന് നന്ദനയുടെ വീട്ടുകാര്‍. വലുപ്പചെറുപ്പമില്ലാതെ എല്ലാവരോടും സൗഹൃദംകാട്ടുന്ന പ്രകൃതമായിരുന്നു മനോജിന്റേത്. 

Tags