പൂച്ചയെ രക്ഷിക്കാൻ ഓട്ടോ വെട്ടിച്ചു ; പുറത്തേക്ക് തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം
Jan 10, 2026, 19:56 IST
മഞ്ചേരി: അരീക്കോട് റോഡിൽ ചെങ്ങര പള്ളിപ്പടിയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ആറാം ക്ലാസുകാരൻ മരണപ്പെട്ടു. മഞ്ചേരി പുല്ലൂർ സ്കൂളിലെ വിദ്യാർത്ഥിയും കളത്തിൻപടി സ്വദേശി മുസമ്മിലിന്റെ മകനുമായ ഷാദിൻ ആണ് മരിച്ചത്.
യാത്രയ്ക്കിടെ റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ കുട്ടി പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
tRootC1469263">.jpg)


