പൈപ്പിടൽ ജോലിക്കിടെ മതിലിടിഞ്ഞ് മരിച്ച മനീഷിൻ്റെ മരണം ആറളത്തെ ദു:ഖത്തിലാഴ്ത്തി

The death of Manish, who died after a wall collapsed during pipe laying work, has plunged Aralam into grief.

മട്ടന്നൂർ : റോഡരികിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ്ലൈനിടുന്നതിനിടെ വീടിൻ്റെ മതിൽ ഇടിഞ്ഞ് ദേഹത്ത് വീണ് തൊഴിലാളിയായ യുവാവ് അതിദാരുണമായി മരിച്ചത് ആറളം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി.ആറളം ഫാം പതിനൊന്നാം ബ്ളോക്കിലെ മനീഷാ(27) ണ് മരിച്ചത്. ഇയാൾക്കൊപ്പം പരുക്കേറ്റ മറ്റൊരു തൊഴിലാളിയായ ചെറുപുഴ സ്വദേശി തങ്കച്ചൻ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച്ച വൈകിട്ട് മൂന്നര മണിക്കാണ് അപകടം.

മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കിയശേഷം തൊഴിലാളികൾ പൈപ്പ് യോജിപ്പിക്കുകയായിരുന്നു. ഇതിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ ഒന്നര മീറ്ററോളം ഉയരമുള്ള വീട്ടു മതിലാണ് ഇടിഞ്ഞത്. മണ്ണും കല്ലും ദേഹത്ത് വീണ രണ്ടു പേരും മണ്ണിനടിയിൽ പെട്ടു. നാല് തൊഴിലാളികളാണുണ്ടായിരുന്നത്. മട്ടന്നൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് മണ്ണിനടിയിലായവരെ പുറത്തെടുത്തത്. ഇരുവരെയും കണ്ണൂരിലെ ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മനീഷ് മരിച്ചിരുന്നു. മണീന്ദ്രൻ - നിർമ്മല ദമ്പതികളുടെ മകനാണ് മനീഷ്. ഭാര്യ: നവീന ഒരു മകനുണ്ട്.

Tags