ഓടയില്‍ വീണ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി


കോഴിക്കോട്: കോവൂരില്‍ ഓടയില്‍ വീണ് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം ലഭിച്ചു. നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദ്ദേഹം കണ്ടെത്തിയത്. കോവൂര്‍ സ്വദേശി ശശിയെ കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് ഓടയിലെ വെള്ളത്തില്‍ വീണ് കാണാതായത്. വീണ സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്റർ മാറി ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കമഴന്ന് കിടക്കുന്ന നിലയിലാണ് ശശിയുടെ മൃതദേഹം കണ്ടെത്തിയത്. കനത്തമഴയിലാണ് നിറഞ്ഞൊഴുകിയ ഓടയിലേക്ക് ശശി വീണത്. മൂന്നൂറ് മീറ്ററോളം മൃതദേഹം ഒഴുകിയെന്നാണ് നിഗമനം.
കോവൂര്‍ എംഎല്‍എ റോഡിലുള്ള ബസ് സ്റ്റോപ്പില്‍ കനത്ത മഴയെ തുടര്‍ന്നാണ് ശശിയും സുഹൃത്തും കയറി നില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനിടയില്‍ കാല്‍വഴുതി ഓടയില്‍ വീഴുകയാണ് ഉണ്ടായത്. കനത്ത മഴയില്‍ റോഡിനോട് ചേര്‍ന്നുള്ള ഓടയില്‍ വീഴുകയായിരുന്നു.