കൊട്ടാരക്കരയിൽ ക്ഷേത്രോത്സവത്തിന് വേണ്ടി ഇലക്ട്രിക് പോസ്റ്റിൽ കയറി, ട്യൂബ് ഫിറ്റ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

death

കൊല്ലം : കൊട്ടാരക്കരയിൽ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. പുത്തൂരിലാണ് സംഭവം നടന്നത്. പത്തനംതിട്ട സ്വദേശി സുജിത് (37) ആണ് മരിച്ചത്. ക്ഷേത്രോത്സവത്തിന് വേണ്ടി ഇലക്ട്രിക് പോസ്റ്റിൽ കയറി ട്യൂബ് ഫിറ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ഇലക്ട്രിക് പോസ്റ്റിൽനിന്നും ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു. ഉടൻ പുത്തൂർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags