കണ്ണൂരിൽ ചെറുകുന്ന് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു

Man killed after being hit by train near Cherukunnu railway gate in Kannur identified

കണ്ണപുരം : ചെറുകുന്ന് റെയിൽവെ ഗേറ്റിന് സമീപം ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. ചെറുകുന്ന് കവിണിശേരി മുച്ചിലോട്ട് കാവിന് സമീപത്തെ കെ.വി കൃഷ്ണനാ(73)ണ് മരിച്ചത്. ഇന്ന് രാവിലെയാണ് റെയിൽവെ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.

 കണ്ണപുരം പൊലിസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Tags