ബെംഗളൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Malayali youth found dead in Bengaluru
Malayali youth found dead in Bengaluru

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജില്‍  മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടയൂര്‍ നോര്‍ത്ത് പീടികപടി സ്വദേശി കടുംകുളങ്ങര സനേഷ് കൃഷ്ണന്‍(30) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് സനേഷ് റൂം എടുത്തത്. ചെക്ക്ഔട്ട് ആവാത്തതിനെ തുടര്‍ന്ന് ഞായറാഴ്ച്ച വൈകുന്നേരം ലോഡ്ജ് ജോലിക്കാര്‍ റൂം പരിശോധിച്ചപ്പോയാണ് മൃതദേഹം കണ്ടെത്തിയത്.മഡിവാള പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

tRootC1469263">

Tags