മലയാളി യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

anusree
anusree

മാള: മലയാളി യുവതിയെ ബംഗളൂരുവിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മാള വട്ടക്കോട്ട വെളിയംപറമ്പിൽ അച്യുതൻ-ശ്രീദേവി ദമ്പതികളുടെ മകൾ അനുശ്രീയാണ് (29) മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവമെന്ന് കരുതുന്നു.ബംഗളൂരു വിവേക് നഗറിൽ വാടക വീട്ടിലായിരുന്നു താമസം. 

tRootC1469263">

ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടുടമയെ ഫോണിൽ ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
വിവേക് നഗർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: അമശ്രീ, ആദിദേവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ11ന് കൊരട്ടി ക്രിമറ്റോറിയത്തിൽ.

Tags