യുകെയിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

PRASEENA
PRASEENA

ലണ്ടൻ: യുകെയിൽ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. റെഡ്ഡിംഗിൽ താമസിക്കുന്ന ജോസി വർഗീസിൻറെയും മിനി ജോസിൻറെയും മകൾ പ്രസീന വർഗീസ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആണ് വീട്ടിൽ പ്രസീന കുഴഞ്ഞു വീണത്.

ഉടൻ തന്നെ ലണ്ടനിലെ ചേറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം പാലാ സ്വദേശികളാണ് പ്രസീനയുടെ കുടുംബം. 

tRootC1469263">

Tags