ജർമനിയിൽ മലയാളി വിദ്യാർത്ഥിനി താമസ സ്ഥലത്ത് മരിച്ച നിലയിൽ
Feb 26, 2025, 19:09 IST
ജർമനിയിലെ ന്യൂറംബർഗിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഡോണ ദേവസ്യയെയാണ് തമസ സ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈഡൻ യൂണിവേഴ്‌സിറ്റിയിൽ ഇൻറർനാഷണൽ മാനേജ്‌മെൻറിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു ഡോണ. രണ്ട് വർഷം മുൻപാണ് ജർമനിയിൽ എത്തിയത്.
രണ്ട് ദിവസമായി ഡോണക്ക് പനിയുണ്ടായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞതായാണ് ലഭിക്കുന്ന വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണ കാരണം വ്യക്തമാകൂ. ജർമനിയിലെ പോലീസ് നടപടികൾക്ക് ശേഷം മാത്രമെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സാധിക്കു.
.jpg)

