മസ്കറ്റിൽ താമസ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളി വിദ്യാർഥി മരിച്ചു
Feb 2, 2026, 19:35 IST
മസ്‌കറ്റ്: മസ്‌കറ്റിൽ മലയാളി വിദ്യാർഥി താമസ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശികളായ ജോർജ് മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്. വാദി കബീർ ഇന്ത്യൻ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബേസിൽ.
വാദി കബീറിലെ താമസ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രദേശത്ത് ഏറെ ഞെട്ടലാണ് ഉണ്ടായിരിക്കുന്നത്. മൃതദേഹം തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചു.
.jpg)


