ഉംറ നിർവഹിക്കാനെത്തിയ മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി

KUNJAPPA
KUNJAPPA

റിയാദ്: ഉംറ നിർവഹിക്കാനെത്തിയ മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പൂക്കോട്ടൂർ സ്വദേശി കറുത്തേടത്ത് ഉമർ എന്ന കുഞ്ഞാപ്പ (65) ആണ് മരിച്ചത്. ഒരു മാസം മുമ്പ് ഭാര്യക്കൊപ്പം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു.

ഉംറ കർമങ്ങൾക്കു ശേഷം ജിദ്ദയിലുള്ള മകൾ റിഷാനയുടെയും മരുമകൻ ബാസിമിെൻറയും കൂടെ താമസിച്ചുവരികയായിരുന്നു. അടുത്ത മാസം നാലിന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ഇദ്ദേഹം നേരത്തെ 30 വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്നു. പരേതനായ അബ്ദുഹാജിയുടെ മകനാണ്. ഭാര്യ: ആറ്റശ്ശേരി ഷാഹിന (മൊറയൂർ), മക്കൾ: റഷീഖ് (ഹൈദരാബാദ്), റിൻഷി (ബംഗളൂരു), റിഷാന (ജിദ്ദ), റയാൻ (പ്ലസ് ടു വിദ്യാർഥി). മരുമകൻ: പുത്തൂപ്പാടൻ ബാസിം (പുല്ലങ്കോട്). മൃതദേഹം ജിദ്ദയിൽ ഖബറടക്കും.

Tags