ഹൃദയാഘാതം മൂലം മലയാളി ബഹ്റൈനിൽ നിര്യാതയായി

shosama
shosama

മനാമ: ഹൃദയാഘാതം മൂലം മലയാളി ബഹ്റൈനിൽ നിര്യാതയായി. കൊല്ലം മുഖത്തല സ്വദേശിനി റോസമ്മ തോമസാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ ഒമ്പതോടെ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ പ്രാർത്ഥന നടക്കും. ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മുഖത്തല സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ വെള്ളിയാഴ്ച ഖബറടക്കം നടക്കും. ഭർത്താവ്: തോമസ് ജോൺ. മകൾ: സിജി തോമസ്. 

Tags