മെെസൂരിലെ വാഹനാപകടത്തിൽ മലയാളിയ്ക്ക് ദാരുണാന്ത്യം
Apr 26, 2025, 16:20 IST
നേമം: മൈസൂരിലുണ്ടായ വാഹനാപകടത്തിൽ മലയാളിയ്ക്ക് ദാരുണാന്ത്യം. ആകാശ് സത്യരൂപൻ (33) ആണ് അപകടത്തിൽ മരിച്ചത്. യൂണിയൻ ബാങ്കിന്റെ മൈസൂർ ശാഖയിലെ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. വെള്ളിയാഴ്ച വെെകുന്നേരം ആകാശ് സഞ്ചരിച്ചിരുന്ന ബെെക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വീട്ടിലേക്ക് വരാനായി ബെെക്കിൽ ബസ് സ്റ്റേഷനിലേക്ക് പുറപ്പെടുമ്പോഴാണ് അപകടം.
അതേസമയം തിരുവനന്തപുരത്തെ ബ്രാഞ്ചിലായിരുന്ന ആകാശ് ഒരുവർഷം മുൻപാണ് മെെസൂരിലേക്ക് മാറിയത്. നേമം പോലീസാണ് അപകടവിവരം ശനിയാഴ്ച പുലർച്ചെ വീട്ടുകാരെ അറിയിച്ചത്.
.jpg)


