മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം
Mar 8, 2025, 19:17 IST
മലപ്പുറം: മലപ്പുറത്ത് കിണറ്റിൽ വീണ് പത്തു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം ചുങ്കത്തറയിലാണ് ആൾ മറയില്ലാത്ത കിണറ്റിൽ വീണ് പത്തു വയസുകാരൻ നമരിച്ചത്.
ചുങ്കത്തറ മദർ വെറോണിക്ക സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥി അജ്‍വദ് ആണ് മരിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കളിക്കുന്നതിനിടിയിൽ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് വൈകിട്ടോടെയാണ് സംഭവം.
tRootC1469263">.jpg)


