മലപ്പുറത്ത് കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു

death
death

മലപ്പുറം: താനാളൂരിൽ കപ്പ് കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. താനാളൂർ സ്വദേശി സൈനബ (44) ആണ് മരിച്ചത്. ശനിയാഴ്ച സൈനബയുടെ മകൾ ഖൈറുന്നീസയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു സംഭവം.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ചായക്കൊപ്പമായിരുന്നു സൈനബ കപ്പ് കേക്ക് കഴിച്ചിരുന്നത്. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകീട്ടോടെ മരണം സംഭവിച്ചു. പ്രത്യേക സാഹചര്യത്തിൽ വെള്ളിയാഴ്ച തന്നെ മകളുടെ നിക്കാഹ് ചടങ്ങ് മാത്രം നടത്തി മറ്റു വിവാഹ ചടങ്ങുകൾ മാറ്റിവെയ്ക്കുകയായിരുന്നു.

tRootC1469263">

Tags