മലപ്പുറത്ത് നാല് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മലപ്പുറം: നാല് വയസുകാരനെ ദുരൂഹ സാഹചര്യത്തിൽ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വാണിയമ്പലം ശാന്തിനഗർ പെരുമുണ്ടശേരിയിലെ കുരിയോടൻ പ്രജിൽ കുമാറിന്റെ മകൻ അനന്തുവാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതോടെ ഭിന്നശേഷിക്കാരനായ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരുമെല്ലാം കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
tRootC1469263">പിന്നീട് 11 മണിയോടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടുപറമ്പിലെ ആഴമുള്ള കിണറ്റിൽ ഇറങ്ങി നോക്കിയത്. ഉടൻ കുട്ടിയെ പുറത്തെടുത്ത് വാണിയമ്പലത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വണ്ടൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ദിവ്യയാണ് മരിച്ച അനന്തുവിൻ്റെ അമ്മ. രണ്ടാം ക്ലാസ് വിദ്യാർഥികളായ ആര്യദേവ്, ആര്യനന്ദ് എന്നിവർ സഹോദരങ്ങളാണ്.
.jpg)


