മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു

neeli

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.വന വിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് നീലിയെ ആന ആക്രമിച്ചത്.മൂത്തേടത്ത് ഉച്ചക്കുളം ഊരിലെ സരോജിനി(നീലി)യാണ് മരിച്ചത്. 

അതേസമയം, അമരക്കുനിയെ ദിവസങ്ങളായി ഭീതിയിലാഴ്ത്തിയ കടുവയെ വനംവകുപ്പ് ലൊക്കേറ്റ് ചെയ്തു. കടുവയെ മയക്കുവെടി വെയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആടിക്കൊല്ലിക്ക് സമീപം വെള്ളക്കെട്ട് മേഖലയിലാണ് കടുവയുള്ളത്.

Tags